
ദേശിയപാതയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെ മാലിന്യം നിർമാണക്കമ്പനി സ്വന്തം ചെലവിൽ നീക്കണമെന്നും അടിയന്തരമായി ദേശീയപാതയോരത്ത് വഴിവിളക്കുകളും ക്യാമറകളും സ്ഥാപിക്കാനും നിർമാണക്കമ്പനിയോട് നിർദേശിച്ചു. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിനു സമീപം വൻതോതിൽ മാലിന്യം വലിച്ചെറിയുന്നതിനെ തിരെ ശക്തമായ നടപടിയുമായി നീങ്ങുകയാണ് പഞ്ചായത്ത്.
രണ്ടര ലക്ഷം രൂപ ചെലവിൽ ദേശീയപാതയോരത്തെ മാലിന്യം പഞ്ചായത്ത് നീക്കി. 274 ചാക്ക് മാലിന്യമാണ് ദേശീയപാതയിൽനിന്നു ശേഖരിച്ചത്. ഇതിൽ 92 ചാക്ക് അജൈവമാലിന്യങ്ങൾ കുതിരാനിൽനിന്നു മാത്രം ശേഖരിച്ചു. ജൈവമാലിന്യങ്ങൾ പ്രദേശത്തുതന്നെ സംസ്കരിക്കുകയും ചെയ്തിരുന്നു. .ദേശീയപാതയടെ നിർമാണവും പരിപാലനവും നടത്താനാണ് ടോൾ പിരിക്കുന്നതെന്നും അതിനാൽ മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടികൾ എടുക്കണമെന്നും നിർമാണക്കമ്പനി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും നൽകി.
റോഡരികിൽ വിശാലമായി കിടക്കുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കാനും നിർദേശം നൽകി.
പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ വിളിച്ചു ചേർത്ത യോഗത്തിലാണ് നിർണായക തിരുമാനങ്ങൾ എടുത്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
