
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധവാരാചരണത്തിനു തുടക്കം കുറിച്ച് ഓശാന ഞായർ ആചരിച്ചു
തെക്കുംപാടം എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും വിഷു ആഘോഷവും നടത്തി. തൃശൂർ എക്സൈസ് സിവിൽ ഓഫീസർ കെ.കെ സതി ക്ലാസെടുത്തു. കരയോഗം പ്രസിഡൻ്റ് എൻ എസ് പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും വനിതാ സമാജം സെക്രട്ടറി മിനി രാജൻ നന്ദിയും പറഞ്ഞു. വനിതാ സമാജം പ്രസിഡൻ്റ് മിനി രാജ്കുമാർ, കരയോഗം ട്രഷറർ സുനിൽകുമാർ എന്നിവർ ആശംസയും നേർന്നു. കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

