May 10, 2025

പട്ടിക്കാട്  സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധവാരാചരണത്തിനു തുടക്കം കുറിച്ച് ഓശാന ഞായർ ആചരിച്ചു

Share this News
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധവാരാചരണത്തിനു തുടക്കം കുറിച്ച് ഓശാന ഞായർ ആചരിച്ചു


പട്ടിക്കാട്  സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ക്രിസ്തുവിൻറെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും  ഓർമ്മ പുതുക്കുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾക്ക്
ഓശാന ഞായർ ആചരണത്തോടെ  അൻപതു ദിവസം നീളുന്ന നോമ്പിന്റെയും പരിത്യാഗപ്രവൃത്തികളുടെയും പുണ്യത്തിനായി വിശ്വസികൾ ഒരുങ്ങിക്കഴിഞ്ഞു. യേശുക്രിസ്തുവിൻ്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിൻ്റെ ഓർമപുതുക്കിയാണ് ഓശാന ഞായർ ആചരിക്കുന്നത്. എളിമയുടെയും ലാളിത്യത്തിൻ്റയും പ്രതീകമായി ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ സൈത്തിൻ കൊമ്പുകൾ വീശി ആഹ്ലാദവിളിക ളോടെയാണു ജനക്കൂട്ടം വരവേറ്റത്. കുരുത്തോല വെഞ്ചരിപ്പും
പ്രത്യേക പ്രാർഥനകളുമായാണു ദേവാലയങ്ങളിൽ ഓശാനയുടെ തിരുക്കർമങ്ങൾ. തുടർന്നു കുരുത്തോലകൾ കയ്യിലേന്തി വിശ്വാസികൾ യേശുക്രിസ്തുവിന്റെ ജറുസലം യാത്രയുടെ ഓർമ പുതൂക്കി MMB ആശ്രമത്തിൽ നിന്നും ഇടവക പള്ളിയിലെക്ക് പ്രദക്ഷിണം നടത്തി . തിങ്കൾ മുതൽ ശനിവരെ ദേവാലയത്തിൽ  ഈസ്‌റ്റർ മുന്നൊരുക്ക പ്രാർഥനകളും നടക്കും ഈ ദിവസങ്ങളിൽ കുമ്പസാരത്തിനും അനുതാപ പ്രാർഥനകൾക്കും ആരാധനയ്ക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ തുടങ്ങി. തിരുകർമ്മങ്ങൾക്ക് വികാരി ഫാ ഡെന്നി താണിക്കൽ  മുഖ്യകാർമ്മികത്വം വഹിക്കും കൈകാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!