
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാമത്. പഞ്ചായത്ത് വകുപ്പ് പെർഫോമൻസ് ഓഡിറ്റ് കോലഴി യൂണിറ്റ് വിഭാഗം നടത്തിയ ജനകീയം 2022 ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്.പെർഫോമൻസ് ഓഡിറ്റ് കോലഴി യൂണിറ്റ് വിഭാഗത്തിന് കീഴിലുള്ള 15 ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി ഒരു ജനപ്രതിനിധിയും ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന ടീമാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.അടാട്ട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്വിസ് മത്സരത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്ഷൻ ക്ലർക്ക് സുമേഷ്, പഞ്ചായത്ത് അംഗം അനീഷ് മേക്കര എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് രാജ്,അധികാരവികേന്ദ്രീകരണം,ദേശീയത, സ്വാതന്ത്ര്യസമരം, ഭരണഘടന തുടങ്ങിയ 9 വിഷയങ്ങളിൽ നിന്നുമായിരുന്നു ചോദ്യങ്ങൾ.രണ്ടാം സ്ഥാനം തോളൂർ ഗ്രാമപഞ്ചായത്തിനും മൂന്നാംസ്ഥാനം അടാട്ട് ഗ്രാമപഞ്ചായത്തിനും ലഭിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
