
പീച്ചി സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിൽ ഓണാഘോഷം നടത്തി. പീച്ചി വിലങ്ങന്നൂർ സെന്റ്ആന്റൺ വിദ്യാപീഠം നേഴ്സറി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ഫാ. ഷിബിൻ കൂലിയത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സുപീരിയർ പ്രിയ, പ്രിൻസിപ്പാൾ ജെന്നി ജെയിംസ് എന്നിവർ ആശംസ അറിയിച്ചു. വള്ളംകളി, പുലികളി, തിരുവാതിരക്കളി, ഓണപ്പാട്ട് തുടങ്ങി വിവിധ ഇനം കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ദീപ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച്.എം റോസ് നന്ദി പറഞ്ഞു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
