
ഡാറ്റാ എൻട്രി ജോബ് തട്ടിപ്പു നടത്തിയ പ്രതിയെ തെലുങ്കാനയിൽ നിന്നും പിടികൂടി
ഓൺലൈനായി ഡാറ്റാ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ശേഷം ഡാറ്റാ അയച്ച് നൽകി അതുപ്രകാരമുള്ള ഡാറ്റാ എൻട്രി വർക്ക് പൂർത്തിയാക്കി ശമ്പളം ലഭിക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രതിയായ കിള്ളിമംഗലം ദേശത്ത് മോസ്കോ സെൻററിലെ ചെറുകര വീട്ടിൽ രഞ്ജിത്ത് (32) എന്നയാളെയാണ് തെലുങ്കാന സംസ്ഥാനത്തുനിന്നും തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്. പോലീസ് സംഘം ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരു ആഴ്ചക്കാലം താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെലുങ്കാനയിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതികൾ കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങിലെ നിരവധിപേരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്.

ടാകസ് ഇനത്തിൽ തുക നൽകിയാൽ മാത്രമേ ജോലി ചെയ്തതിൻെറ ശമ്പളം തരികയുള്ളൂ എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ശമ്പളം നൽകാതെ തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ പ്രവർത്തനരീതി. ഇത്തരത്തിൽ പ്രതികൾ പറഞ്ഞ പ്രകാരം ഡാറ്റാ എൻട്രി വർക്ക് ചെയ്ത് ടാക്സ് ഇനത്തിൽ 35100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിരയായ തൃശ്ശൂർ സ്വദേശി തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും, ആയത് പ്രകാരം തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് ബഹുമാനപ്പെട്ട തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നിര്ഴദ്ദേശപ്രകാരം നടത്തിയ വിദഗ്ദ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ SHO എ എ അഷറഫ്, ASI ഫൈസൽ, SCPO മാരായ വിനോദ് എൻ ശങ്കർ, CPO മാരായ അനൂപ്, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. മലയാളികളടങ്ങുന്ന തട്ടിപ്പുസംഘത്തിലെ മറ്റുള്ള പ്രതികളെ പറ്റി പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വരുന്ന തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും, ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ സമീപിക്കാനും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുള്ളതാണ്.
പ്രാദേശിക വാർത്തകളും അറിയിപ്പുകളും whatsapp ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക👇
https://chat.whatsapp.com/L79UsVxHOWcI1IAt7SPxtb
