January 28, 2026

വിദ്യർത്ഥികൾ നേടുന്ന അറിവ് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമ്പോഴാണ് ശ്രീനാരായണ ഗുരു ഉദ്ദേശിച്ച വിദ്യാഭ്യാസമാകുന്നത്; ഡോ: കാവുമ്പായി ബാലകൃഷ്ണൻ

Share this News

വിദ്യർത്ഥികൾ നേടുന്ന അറിവ് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമ്പോഴാണ് ശ്രീനാരായണ ഗുരു ഉദ്ദേശിച്ച വിദ്യാഭ്യാസമാകുന്നത്; ഡോ: കാവുമ്പായി ബാലകൃഷ്ണൻ.ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജനങ്ങളെ പ്രബുദ്ധരാക്കാൻ കഴിയൂ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഇന്നത്തെ കാലത്ത് വളരെയധികം പ്രസക്തിയുള്ളതാണ്.

വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന പാലക്കാടൻ ഗ്രാമങ്ങളിലെയും, പട്ടിക്കാട്, പീച്ചി മേഖലയിലെയും സാധാരണക്കാർക്ക് സർവ്വകലാശാല വിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ വഴുക്കുമ്പാറ ശ്രീനാരായണഗുരു കോളേജിന് വലിയ പങ്കുണ്ട്.
2019 ൽ പ്രവേശനം നേടി കോഴിക്കോട് സർവ്വകലാശാലയിൽ ബിരുദം നേടിയ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കായി ബിരുദദാന ചടങ്ങ് “Convocation Ceremony” ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. കാവുമ്പായി ബാലകൃഷ്ണൻ. ഈ വർഷം ബിരുദം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾ മാതാപിതാക്കളോടെപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്.

ബിരുദദാന പ്രതിജ്ഞയും അവർ എടുത്തു. കൊച്ചി സണ്ണി ഡയമണ്ട്സിന്റെ “ഔട്ട്സ്പാർക്ക്ൾ അവാർഡ് – 2022” നേടിയ കോളേജിലെ കെമിസ്ടി ബിരുദം നേടിയ സന്ധ്യ എസ്. നായർക്ക്
Er. ഹരീഷ് കെ., മാനേജർ, L&D, സണ്ണി ഡയമണ്ട്സ്, അവാർഡ് സമ്മാനിച്ചു. . ഒരു ഡയമണ്ട് മോതിരവും സണ്ണി ഡയമണ്ട്സ് എജ്യൂക്കേഷൻ സ്കോളർഷിപ്പും ഉൾപ്പെടെയുള്ളതാണ് ഈ അവാർഡ്. തൃശൂർ പാലക്കാട് ജിലകളിലെ +2 വിദ്യാർത്ഥികൾക്കായി നടത്തിയ ” പോസ്റ്റർ മേക്കിംഗ് മത്സരം 2022″ ലെ വിജയികൾക്ക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ, ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം നടത്തി. കൂടാതെ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ആദരിച്ചു.


കൂടാതെ ഗിയർ ഇല്ലാത്ത സൈക്കിളിൽ 4000 കിലോമീറ്റർ അഖിലേന്ത്യാ പര്യടനം നടത്തി ഹിമാലയത്തിലെ കർത്തുഗ്ള പാസ്സ് കീഴടക്കിയ ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് അവസാന വർഷ വിദ്യാർത്ഥി മുഹമ്മദ് സുൾഫിക്കറിനും നേപ്പാളിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഗുസ്തി (60 Kg) മത്സരത്തിൽ സമ്മാനം നേടിയ കോളേജ് മുൻ വിദ്യാർത്ഥി അഖിൽ പി.എ.ക്കും കോളേജിന്റെ മെമന്റോ സമ്മാനിച്ചു. തുടർന്ന് കോളേജ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ സ്വാഗതവും പ്രോഗ്രാം കൺവീനറും കെമിസ്ട്രി വിഭാഗം മേധാവിയും അസി. പ്രൊഫസറുമായ ഷീജ കെ.എസ് നന്ദിയും പറഞ്ഞു. മലയാളം വിഭാഗം മേധാവി അസി.പ്രൊഫ. ലജിത കെ.വി. ആശംസകൾ നേർന്നു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് അവസാനിച്ചു.

error: Content is protected !!