January 30, 2026

വിഷു കൈനീട്ടമായ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകൾക്കും വീട്ടുടമകളുടെ സഹകരണത്തോടെ ക്യാമറ കണ്ണുകൾ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിൽ 14 ന്

Share this News


വിലങ്ങന്നൂരും സമീപ പ്രദേശങ്ങളും ക്ലോസ്ഡ് സർക്യൂട്ട് ടിവി നിരീക്ഷണത്തിൽ ആക്കുകയും അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി ഈ വിഷുദിനത്തിൽ തുടക്കം കുറിക്കുന്നു. വാർഡിലെ മുഴുവൻ വീട്ടുടമകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വിലങ്ങന്നൂർ കളപ്പുരക്കൽ സുഭാഷിൻ്റെയും, പുത്തൻപറമ്പിൽ ജോണിന്റെയും വസതിയിൽ വച്ച് പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹാർദിക്ക് മീണ IPS , ഇൻസ്പെക്ടർ അജിത് കുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

വാർഡ് സമ്പൂർണ്ണമായി CCTV നിരീക്ഷണത്തിൽ ആകുന്നതു വഴി പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും, ആൾ ഒഴിഞ്ഞ പ്രദേശങ്ങളിൽ ലഹരി ഉപഭോക്താക്കൾ താവളം അടിക്കുന്നതും, അപരിചിതരും ക്രിമിനൽ വാസനയുള്ളവരും കറങ്ങി നടക്കുന്നതും അപ്പപ്പോൾ പോലീസിനെ അറിയിക്കാനും നിയന്ത്രിക്കാനും ഈ ഉദ്യമത്തിലൂടെ സാധിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി മുതിർന്ന മാധ്യമപ്രവർത്തകനായ ജോർജ്ജ് പൊടിപ്പാറ,
വിശിഷ്ട സാന്നിദ്ധ്യങ്ങളായി  ഇന്ത്യൻ ആർമിയിൽ കേണലായ ലത KP, ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായ അഭിലാഷ KS, സിവിൽ എക്സൈസ് ഓഫീസറായ ലിഖിത CB തുടങ്ങിയവർ പങ്കെടുക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!