January 30, 2026

ആറാംകല്ലിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

Share this News

ദേശീയപാത 544 ൽ ആറാംകല്ലിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ. ആറാംകല്ല് സ്വദേശിനി സാബി (35) മരിച്ചു.  വൈകിട്ട് 7 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന സാബിയെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോർച്യൂണർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാതയിലെ വെളിച്ചക്കുറവ് കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതിന് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.  ദേശീയപാത റിക്കവറി വിഭാഗം, മണ്ണുത്തി പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മണ്ണൂത്തി മുതൽ വാണിയംപാറ വരെ വാഹനപകടത്തിൽ മരിച്ചത് നാല് പേരാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!