
ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ വാണിയംപാറ സ്വദേശികളായ രണ്ട് പേർ മരിച്ചു
വാണിയംപാറ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് പേരും മരിച്ചു. വാണിയംപാറ സ്വദേശി കാവനമറ്റത്തിൽ പരേതനായ ഏലിയാസ് മകൻ ജോണി(59) മരിച്ചു. ( ഇലക്ട്രീഷ്യൻ )
ഭാര്യ : ജെൻസി
മക്കൾ: ജീവൻ, വിജയ്
അമ്മ : മറിയകുട്ടി
മണിയൻ കിണർ സ്വദേശി രാജു ( 57 ) മരിച്ചു.ഭാര്യ: തങ്ക
മക്കൾ: സീത, സിത്താര, രാഹുൽ,ചാരുലത
ഇന്ന് കാലത്ത് ദേശീയപാതയോരത്ത് കൂടെ നടന്ന് പോകുന്ന ഇരുവരെയും നിയന്ത്രണം വിട്ട പിക്കപ്പ് വന്ന് ഇടിക്കുകയായിരുന്നു കുളത്തിന്റെ ഭാഗത്ത് സർവീസ് റോഡ് പണി നടക്കുന്നതിനാൽ മണ്ണ് കൂട്ടിയിട്ട് കിടക്കുന്നതു കൊണ്ട് അതിലൂടെ നടക്കാൻ സാധിക്കാത്തതിനാൽ ദേശീയപാതയുടെ അരികത്തൂടെ മാത്രമേ നടക്കാൻ സാധിക്കുകയുള്ളൂ. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

