
വാണിയംപാറയിൽ കാൽനടയാത്രക്കാരെ കള്ള് വണ്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
വാണിയംപാറയിൽ ദേശീയപാതയുടെ അരികിലൂടെ നടന്ന് വരുന്ന വാണിയംപാറ സ്വദേശികളായ കാവനമറ്റത്തിൽ ജോണി(59) ( ഇലക്ട്രീഷ്യൻ ) , രാജു ( മണിയൻ കിണർ ) എന്നിവരെ പാലക്കാട് ദിശയിൽ നിന്നും വന്ന കള്ള് വണ്ടി കാൽനടയാത്രക്കാരെ പുറകിൽ വന്നിടിക്കുകയായിരുന്നു . കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.കുളത്തിന്റെ ഭാഗത്ത് സർവീസ് റോഡ് പണി നടക്കുന്നതിനാൽ മണ്ണ് കൂട്ടിയിട്ട് കിടക്കുന്നതു കൊണ്ട് അതിലൂടെ നടക്കാൻ സാധിക്കാത്തതിനാൽ ദേശീയപാതയുടെ അരികത്തൂടെ മാത്രമേ നടക്കാൻ സാധിക്കുകയുള്ളൂ. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

