
പാചക വാതക വിലവർധനവിനെതിരെ സി.പി ഐ പാണഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി
പാചക വാതക വിലവർധനവിനെതിരെ സി.പി ഐ പാണഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് പ്രതിഷേധം നടത്തി
കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം പ്രസാദ് പറേരി സംസാരിച്ചു.സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ് പീച്ചി സ്വാഗതവും മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് രമ്യ രാജേഷ് നന്ദിയും പറഞ്ഞു പരിപാടിയിൽ
കനിഷ്ക്കൻ വല്ലൂർ, കെ എ അബൂബക്കർ, ഗോപകൃഷ്ണൻ എം കെ, വി എ മൊയ്‌ദീൻ, Dr. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

