
മര്യാദമൂലയിൽ കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം
മര്യാദമൂലയിൽ കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. മണ്ണൂത്തി മുക്കാട്ടുക്കര വഴിയിലാണ് കാറപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു കൊണ്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കടയുടെ മുൻവശം തകർന്നിട്ടുണ്ട്.ഈ പ്രദേശത്ത് തൃശ്ശൂരിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രധാനമായും ഈ ഭാഗത്തും കൂടി വരുന്നതിനാൽ ഇവിടെ യാതൊരു നിയന്ത്രണവും ഇല്ലാത്തതിനാൽ വഴി എപ്പോഴും ബ്ലോക്ക് കൂടുതലാണ് എന്ന് ജനങ്ങൾക്ക് പരാതിയുണ്ട്. അതുമാത്രമല്ല ചരക്കുവാഹനങ്ങൾ പോലും ഈ ഇടുങ്ങിയ വഴിയിലൂടെ വരുമ്പോൾ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത് . മണ്ണൂത്തി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നു . കെഎസ്ഇബി ഉദ്യോഗസ്ഥർ പോസ്റ്റ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
