
ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ അടാട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു
ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ തദ്ദേശസ്ഥാപനങ്ങളുടെ മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ യു ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി സുനിൽ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ സി അഭിലാഷ് ഉത്ഘാടനം ചെയ്തു.
ഫണ്ട് അനുവദിക്കാതെ 1200 ഓളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാഴ്ത്തി പദ്ധതി പ്രവർത്തനത്തെ അട്ടിമറിക്കുന്ന സർക്കാർ നരേന്ദ്ര മോദി സർക്കാർ പ്ലാനിംഗ് കമ്മീഷനെ നിർജീവമാക്കിയ മാതൃകയിൽ പദ്ധതി പ്രക്രിയയെ എൽ ഡി എഫ് സർക്കാർ നിർജീവമാക്കിയിരിക്കുകയാണ് എന്നും
ഇടതു മുന്നണി കൊട്ടിഘോഷിച്ച ജനകീയാസൂത്രണത്തെ അവർ തന്നെ കൊന്നു കുഴിച്ചു മൂടിയിരിക്കുകയാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് ആരോപിച്ചു.
കെഎസ്‌യു ജില്ലാ സെക്രട്ടറി കെ പി അപർണ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് നേതാക്കളായ വി ഒ ചുമ്മാർ, സി ആർ ജയചന്ദ്രൻ, എ കെ രമേശ്, ജോണി, ആനന്ദൻ, രമണി വാസുദേവൻ, നിഷ പ്രഭാകരൻ, വിൽസൺ,ധന്യ മതിലകത്ത്, സുഭാഷ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
