
ജബൽപൂരിൽ ബജ്റംഗ്ദൾ ആക്രമണത്തിന് ഇരയായ ഫാദർ ഡേവീസ് ജോർജിന്റെ തൃശൂരിലെ വസതി റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു
ജബൽപൂരിൽ ബജ്റംഗ്ദൾ ആക്രമണത്തിന് ഇരയായ ഫാദർ ഡേവീസ് ജോർജിന്റെ തൃശൂരിലെ വസതി സന്ദർശിച്ചു. സഹോദരനുമായി സംസാരിച്ചു. ഫാദറുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം ആക്രമണം നടക്കുന്നത് അപലപനീയമാന്നെന്നും കിരാതമായ നടപടിയാണ് ബജ്റംഗ്ദൾ നടത്തിയത്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും ഇത്തരം ആക്രമണം നടക്കുമ്പോൾ മൗനം പാലിക്കുന്ന സർക്കാരാണ് രാജ്യത്തുള്ളത് എന്നതും അതീവ അപകടകരമാണ്. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാവണം എന്നും റവന്യൂ മന്ത്രി കെ രാജൻ തൻറെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.ചൊവ്വാഴ്ചയാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സംഘത്തെ മർദ്ദിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും മർദ്ദനമേറ്റ വൈദികൻ ഫാ. ഡേവിസ് ജോർജ് പ്രതികരിച്ചിരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്ന് വിവിധ പള്ളികളിലേക്ക് ബസിൽ പോവുകയായിരുന്ന ക്രൈസ്തവ വിശ്വാസി സംഘത്തെ വി.എച്ച്.പി പ്രവർത്തകർ തടഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവരെ സഹായിക്കുന്നതിനായി സ്റ്റേഷനിലെത്തിയതാണ് മലയാളി വൈദികരായ ഫാ. ഡേവിസ് ജോർജും ഫാ. ജോർജും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
