
മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്കാരിക വേദി ക്ലബിൻ്റെയും, ആത്രേയ ഹോസ്പിറ്റലിൻ്റെയും, ദൃശ്യം ഐ കെയർ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുക്കാട്ടുകര
സെൻ്റ് ജോർജ്ജസ് എൽ.പി. സ്കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വികാരി റവ. ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സി.ഡി.സെബീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരനും, സെൻ്റ് ജോർജ്ജസ് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി മരിയ തുടങ്ങിയവർ മുഖ്യാതിഥികളായി. ജെൻസൻ ജോസ് കാക്കശ്ശേരി, സി.വി.ഷാജു, ജോൺ.സി.ജോർജ്ജ്, ഡോ. തോമസ് തോട്ടപ്പിള്ളി, അജീഷ് സത്യം വിശ്വം എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ചെവി കേൾക്കുന്നതിന് സഹായകരമായ ശ്രവണ സഹായി സൗജന്യമായി രോഗികൾക്ക് നൽകി. ജോസ് കുന്നപ്പിള്ളി, സി.ഡി.റാഫി, കെ.കെ.ആൻ്റോ, സി.കെ.ജോൺ, കെ.കെ.ശശി, ഇ.വി.വിൽസൻ, ടി.എ.ജോൺ, ടി.എ.ജോഷി, പി.എസ്.ജീസൺ, സി.പി.ബേബി, വിഷ്ണു വേണു, വിൽബിൻ വിൽസൻ, വിപിൻ തിമോത്തി എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
