
തകർന്ന് ദുർഘടാവസ്ഥയിലായ ചുവന്നമണ്ണ് പൂവൻചിറ റോഡ് പുനർനിർമ്മിക്കുന്നു. ഒല്ലൂർ എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ. രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 53 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനർനിർമ്മാണം നടത്തുക. ഏപ്രിൽ 1ന് കാലത്ത് 9 മണിക്ക് ചൂലിപ്പാടം സെന്ററിൽ വെച്ച് മന്ത്രി കെ. രാജൻ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ പി.എ ദീപു, വാർഡ് വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
