
നടത്തറ ഗ്രാമപഞ്ചായത്തിൽ ഹൈമാസ്റ്റ് – മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ണൂർ കന്നുകാലിച്ചാൽ പരിസരം, കൊഴുക്കുള്ളി ചീരക്കാവ് അമ്പലം പരിസരം, അയ്യരുകുന്ന് അമ്പലം പരിസരം എന്നിവിടങ്ങളിലായി നടന്ന സ്വിച്ച് ഓൺ കർമത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ അമൽറാം, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ രജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എൻ സീതാലക്ഷ്മി, പഞ്ചായത്തംഗങ്ങളായ ബിന്ദു സുരേഷ്, ജിനിത സുഭാഷ്, ഇ.ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
