
100% നികുതി പിരിവ് പൂർത്തികരിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
2024 – 2025 സാമ്പത്തിക വർഷം മാർച്ച് 31ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 100 ശതമാനവും നികുതി പിരിവ് നടത്തി തുടർച്ചയായ അഞ്ചു വർഷങ്ങളിൽ പൂർത്തീകരിച്ചിരിക്കുന്നു അതിനായി സഹകരിച്ച പഞ്ചായത്തിലെ സെക്രട്ടറി അടക്കമുള്ള എല്ലാ ജീവനക്കാരും അതോടൊപ്പം തന്നെ 23 പഞ്ചായത്ത് അംഗങ്ങളും ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ്ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് അതോടൊപ്പം തന്നെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നികുതി ദായകരായ എല്ലാ കുടുംബങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും, വോട്ടർമാർക്കും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയതായി പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രിസദാനന്ദൻ അറിയിച്ചു. പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും കേക്ക് മുറിച്ച് ആഘോഷിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
