January 28, 2026

തെക്കുംപാടം NSS കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ ആധ്യത്മിക പഠന ക്ലാസ് നടത്തി

Share this News

തെക്കുംപാടം NSS കരയോഗം, 5 143 വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ ആധ്യത്മിക പഠന ക്ലാസ് നടത്തി. മുതിർന്ന വനിതാംഗം സുശീല ഭദ്രദീപം തെളിയിച്ചു. കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ, അമൃത നിബിൻ എന്നിവർ ക്ലാസെടുത്തു. വനിതാ സമാജം പ്രസിഡൻ്റ് മിനി രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മിനി രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജ്യോതി രമേശൻ നന്ദി പറഞ്ഞു. കരയോഗം സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി ആശംസ നേർന്നു. കുട്ടികളിൽ സ്നേഹവും ബഹുമാനവും, ഐക്യവും, വളർത്തിയെടുത്ത് ലഹരിക്കെതിരെ ബോധവൽകരണം നടത്തി ഈശ്വരവിശ്വാസികളായനല്ല കുട്ടികളായി വളരുന്നതിനാണ് ആത്മീയ പഠന ക്ലാസ്സ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!