
പട്ടിക്കാട് സെൻ്റ് സേവിയേഴ്സ‌് ഫൊറോന പള്ളി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ സമിതിയുടെയും അതിരൂപതാസമിതിയുടെയും ആഹ്വാന പ്രകാരം ലഹരിവിരുദ്ധ കർമ്മസേന രൂപീകരിക്കുകയും ലഹരിവിരുദ്ധ സന്ദേശ – ക്യാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തു. വർദ്ധിച്ചു വരുന്ന എം ഡി എം എ പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ ഒരു ക്യാൻസർ പോലെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പട്ടിക്കാട് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും എല്ലാ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 51 അംഗകർമ്മ സേന രൂപീകരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസിഡൻ്റ് അജിഷ് പുത്തൻ പുരയ്ക്കൽ ചൊല്ലിക്കൊടുത്തു. യോഗം റവ. ഫാദർ ഡെന്നി താണിക്കൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് അജിഷ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗം ലീലാമ്മ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. വർഗീസ് വട്ടംകാട്ടിൽ, ആന്റോ മഞ്ഞില, ചാക്കോച്ചൻ, ജെസ്സിപോൾ, മേഴ്സി റോസൽ, മത്തായി ജേക്കബ്, ആന്റണി, അനീസ് ജോൺസൺ, അജിൻ ഷാജി, അനീഷ്,, സോയറ്റ്, ജ്യോതി ബിജു, മോനിക്ക, മേരി, ടെസ്സി, ഡൊമിനിക്ക്, ലിജോ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
