August 18, 2025

ചെമ്പൂത്രയിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവ്വഹിച്ചു

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചെമ്പൂത്ര രണ്ടാം വാർഡിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം  റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു . പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്  പി പി രവീന്ദ്രൻ അധ്യക്ഷനായി. ചെമ്പൂത്ര കെ സ്റ്റാർ റോഡ്,ആദംകാവിൽ റോഡ്,സുരഭി ഗാർഡൻ റോഡ്,ചാണോത്ത് സബ് റോഡ് എന്നീ 3 റോഡുകൾ പഞ്ചായത്തിന്റെ ഏകദേശം 20 ലക്ഷം രൂപ മുതൽ മുടക്കി 2024-2025 സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്,എ.കൃഷ്ണൻകുട്ടി,പി ജെ അജി,പി പി സരുൺ,പി എസ് സനൽ,ജോജു , രായിരത്ത് സുധാകരൻ ,രായിരത്ത് ദിവാകരൻ,എൻഎസ്എസ് കരയോഗം പ്രസിഡന്റ് രാമചന്ദ്രൻ പിള്ള,വിജയകുമാർ,കുറിച്ചാൻ വീട്ടിൽജനാർദ്ദനൻ,സുബ്രഹ്മണ്യൻ,വിനയൻ,മോളി,സുജിത്ത് , ബിജു തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ   പ്രവർത്തിക്കുന്നവർ ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തു. സുരഭി ഗാർഡൻ റോഡ് പണിപൂർത്തീകരിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു തന്ന പോൾസൺ നെല്ലങ്കര എന്ന വ്യക്തിയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദരവ് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!