
സ്നേഹത്തിന്റെയും സഹനത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ മുന്നോടിയായി മാനവരുടെ മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന നോയമ്പ് തുറക്കുന്ന ഇഫ്താർ വിരുന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സന്ദാനന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുബൈദ അബൂബക്കർ, ജലജൻ ,അനിത കെ വി തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരും പങ്കെടുത്തു. നോയമ്പ് തുറ അതിൻ്റെ എല്ലാ ചിട്ടവട്ടങ്ങളുടെയും നടപ്പാക്കി. ജാതിയും മതവും പറഞ്ഞ് മനുഷ്യനെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന കെട്ടകാലത്ത് ,മതത്തിനും ജാതിക്കും വർണ്ണത്തിനും വർഗ്ഗത്തിനും അതീതരായി മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് പഞ്ചായത്ത് നടത്തിയ ഇഫ്താർ വിരുന്ന് മുൻ വൈസ് പ്രസിഡന്റ് അബൂബക്കർ, മനു പുതിയമഠം , മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീലാമ തോമസ് , സനൽ വാണിയംപാറ ,കെ വി ചന്ദ്രൻ, ഷിബു മാഷ്, വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആളുകളും പരിപാടിയിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
