January 29, 2026

മുടിക്കോട് സെന്ററിലെ യൂ ടേൺ അടച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി

Share this News

മുടിക്കോട് സെന്ററിലെ യൂ ടേൺ അടച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികളുടെ അനാവസ്ഥയും അവഗണനയും മൂലം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത 544 ൽ മുടിക്കോട് ജംഗ്ഷനിൽ വാഹനാപകടങ്ങൾ നിരന്തരം നടക്കുന്നതും അതുമൂലം നിരവധി മരണങ്ങളും അംഗവൈകല്യങ്ങളും സംഭവിച്ചിട്ടും ഒരു നടപടിയും എടുക്കാതെ ഇരുട്ടുകൊണ്ട് ഓട്ടടക്കുന്നതുപോലെ ദേശീയപാത അധികാരികൾ മുടിക്കോട് ക്രോസ് റോഡ് അടച്ചു കെട്ടുകയാണ് ചെയ്തത്
നിരവധി സ്കൂളുകളിലേക്കും റേഷൻ ഷോപ്പിലേക്കും പള്ളി അമ്പലം പോലുള്ള ആരാധനാലയങ്ങളിലേക്കും  തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്കും ജനങ്ങൾ സഞ്ചരിക്കുന്ന പൊതുവഴി അടച്ചു കെട്ടി പൗരന്മാരുടെ സഞ്ചാരസാന്തരം തടയുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്മാരും ജനങ്ങളുടെ വോട്ട് വാങ്ങി അധികാരം കൈയാളുന്ന ജനപ്രതിനിധികളും ഈ വിഷയത്തിൽ കൈക്കൊള്ളുന്ന നിസ്സംഗത അപലപനീയം തന്നെയാണ്
മുൻപ് നടന്ന സമരത്തിൽ അധികാരികൾ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരങ്ങൾ നിർത്തിപ്പോയ മുഖ്യധാര സമരക്കാർ അധികാരികളുടെ ഉറപ്പ് നഗ്നമായി ലംഘിക്കപ്പെട്ടിട്ടും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്
മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വളരെ വ്യക്തതയുള്ള മുന്നറിയിപ്പ് സിഗ്നൽ സംവിധാനങ്ങളോ റോഡ് ക്രോസിംഗ് മാർക്ക് ചെയ്യപ്പെടുകയോ ചെയ്യാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അടച്ച്  കെട്ടിയതിൽ പ്രതിഷേധിക്കുന്നു ജനങ്ങളുടെ യാത്ര പ്രശ്നത്തിന് ശാശ്വതമായ ശാസ്ത്രീയമായ പരിഹാരം കാണുക
അധികാരികൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് SDPI മുടിക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ പ
പ്രതിഷേധസൂചകമായി അധികാരികൾക്ക് നൽകുന്ന ജനകീയ പരാതിയുടെ ഒപ്പുശേഖരണത്തിന് ബ്രാഞ്ച് പ്രസിഡന്റ്   കുഞ്ഞുമോൻ നേതൃത്വം നൽകി

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ Link Click ചെയ്യുക

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!