January 29, 2026

സെന്റ് ബേസിൽ ഗ്രാനൈറ്റും ലാലീസ് ഹൈപ്പർ മാർക്കറ്റും സംയുക്തമായി പാണഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പ്രിന്റർ കം കോപ്പിയർ സംഭാവന നൽകി

Share this News

പാണഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പ്രിന്റർ നൽകി സെന്റ് ബേസിൽ ഗ്രാനൈറ്റും ലാലീസ് ഹൈപ്പർ മാർക്കറ്റും സംയുക്തമായി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാണഞ്ചേരി വില്ലേജിൽ കരം അടയ്ക്കുന്നതിന് വരുന്നവർക്ക് പ്രിന്റ് നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നു. വില്ലേജ് ഓഫിസിലെ പരിമിധികൾ മനസ്സിലാക്കി പ്രിന്റർ ശരിയാക്കി വരുന്നതിന് സമയം വരുമെന്നതിനാലും ദിവസവും സാധാരണക്കാർ ഒരുപാട് പേരാണ് ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരുന്നത്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട സെന്റ് ബേസിൽ ഗ്രാനൈറ്റ് ലാലീസ് ഹൈപ്പർ മാർക്കറ്റ് ഉടമകളായ കെ.പി ഔസേഫും പോൾ കെ ജോസഫും ചേർന്ന് വില്ലേജ് ഓഫ്സിൽ നേരിട്ട് എത്തി ഏകദേശം 20000 രൂപ വില വരുന്ന പ്രിന്റർ കൈമാറി . ഒരു വർഷം മുൻപ് കറണ്ട് ഇല്ലാത്ത സമയത്ത് പൊതുജനങ്ങൾക്ക് സേവനം തടസ്സപ്പെടാതിരിക്കുന്നതിനായി 50000 രൂപ വിലമതിക്കുന്ന ഇൻവെർട്ടർ സംവിധാനം ഇതേ സ്ഥാപ ഉടമകൾ കൈമാറിയിരുന്നു .

error: Content is protected !!