
വാണിയംപാറയിലെ പുതിയ ട്രാൻസ്ഫോർമർ ചാർജ്ജ് ചെയ്യണം
മഴക്കാലം എന്നോ വേനൽകാലം എന്നോ വ്യത്യാസമില്ലാതെ നിരന്തരം വോൾട്ടജ് ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് വാണിയംപാറ. അതിന്റെ ഫലമായി വീടുകളിലെ പല ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്. വാണിയമ്പാറ അംഗൻവാടി പരിസരത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചട്ട് രണ്ടു മാസം ആയിട്ടും ഇതുവരെ ട്രാൻസ്ഫോർമർ ചാർജ് ചെയ്യാനുള്ള ഒരു നടപടി KSEB അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വോൾട്ടജ്
ക്ഷാമത്തിന് പരിഹാരം എന്ന നിലയിൽ ഈ ട്രാൻസ്ഫോർമർ ചാർജ് ചെയ്താൽ ഈ
ഭാഗത്തുള്ളവരുടെ വോൾട്ടജ് പ്രശ്നത്തിന് പരിഹാരം ആകും. എത്രയും പെട്ടെന്ന് ഈ ട്രാൻസ്ഫോർമർ ചാർജ് ചെയ്യണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി അംഗം ശിവൻ വാണിയംപാറ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


