
താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ നിന്നും വിരമിച്ച ഐടി അധ്യാപികയായിരുന്ന കെ. ബി ജിന്നി ടീച്ചർക്ക് യാത്രയയപ്പ് നൽകി.
താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ 18 വർഷക്കാലം ഐടി അധ്യാപികയായിരുന്ന വിരമിച്ച കെ ബി ജിന്നി ടീച്ചർക്ക് യാത്രയയപ്പ് നൽകി. പി ടി ഡബ്ലിയു എ പ്രസിഡന്റ് കെസി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയങ്കരിയായിരുന്ന അധ്യാപികയായിരുന്നു ജിന്നി ടീച്ചർ എന്നും എല്ലാകാലത്തും സ്കൂളിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ ഉന്നമനത്തിനും വേണ്ടി
കഠിനമായി പ്രവർത്തിക്കുകയും ചെയ്തിരുന്നുവെന്ന് കെ സി അഭിലാഷ് പറഞ്ഞു.
മുൻ പി ടി എ പ്രസിഡന്റ് റെജി വി മാത്യു, ഷർളി ജസ്റ്റിൻ, മുൻ പഞ്ചായത്ത് മെമ്പർ സുമേഷ്, അധ്യാപക പ്രതിനിധികളായ മാർട്ടിൻ പോൾ, സിനി, സജീഷ്, നിക്സൻ എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


