
പാണഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 ദിന വ്യത്യസ്‌ത ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു
നാടിനെ മുന്നോട്ടു നയിക്കേണ്ട യുവത്വം ലഹരിക്കടിമപ്പെട്ട് മുന്നോട്ടു പോകുന്നതിനെതിരെ പാണഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 100 ദിന വ്യത്യസ്‌ത ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു
ലഹരിക്കെതിരെ ജൂൺ 5 ന് ആരംഭിച്ച് വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, വായന ശാലകൾ, മറ്റു വിവിധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആയാണ് ബോധവൽക്കരണ ക്യാമ്പയിനും ലഹരി വിരുദ്ധ സിനിമയും ആണ് പ്രദർശിപ്പിക്കുന്നത്.
ലഹരി – ഗുണ്ടാ മാഫിയകൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ്റ് ജിഫിൻ ജോയ് അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

