
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് തുണിത്തരങ്ങൾ കൈമാറി
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി പന്ത്രണ്ടായിരത്തിൽ പരം രൂപയുടെ തുണിത്തരങ്ങൾ പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ എക്സി. മെമ്പറും, M son’s ഇന്നർ ഷോപ്പി ഉടമ സനോജ് മോഹന്റെ നേതൃത്വത്തിൽ സമാഹരിച്ച് കൈമാറി.
ചടങ്ങിൽ ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ബിജു എടക്കളത്തൂർ, കൺവീനർ ശേഖരേട്ടൻ, യൂണിറ്റ് പ്രസിഡൻ്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികൾ നിയോജകമണ്ഡലം ഭാരവാഹികൾ എന്നിവർ പട്ടിക്കാട് വ്യാപാരി ഭവനിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. കാൻസർ മൂലം മാറ് നീക്കം ചെയ്ത വനിതകൾക്കായി സൗജന്യമായി നൽകുന്ന മസ്കടമി ബ്രാകൾ തുടർന്നും നൽകുമെന്ന് സനോജ് മോഹൻ പ്രസ്തുത ചടങ്ങിൽ പ്രഖ്യാപിച്ചു.മറ്റു യൂണിറ്റുകൾക്കും, സംഘടനകൾക്കും, ഇനിയും ഇത്തരം മാതൃകാപരമായ സമഗ്ര സംഭാവനകൾ നൽകുവാൻ പട്ടിക്കാട് യൂണിറ്റിന് സാധിക്കട്ടെ എന്ന് മറുപടി പ്രസംഗത്തിൽ നിയോജകമണ്ഡലം ചെയർമാൻ ആശംസിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


