
കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്ക് മർദ്ദനം; പ്രതികൾ പോലീസ് പിടിയിൽ
വാണിയംപാറ. ദേശീയപാത വാണിയംപാറയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്ക് മർദ്ദനം. സംഭവത്തിൽ ചേലക്കര സ്വദേശികളായ നാലു പേരെ പീച്ചി പോലീസ് പിടികൂടി. എറണാകുളത്തുനിന്നും വടക്കുഞ്ചേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ വിനോദിനാണ് മർദ്ദനമേറ്റത്. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ മദ്യപിച്ചിരുന്നതായും പട്ടിക്കാട് മുതൽ ഇവർ ബസ്സിനു മുന്നിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കിയിരുന്നതായും യാത്രക്കാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് സമീപത്തെ ഇടവഴിയിലൂടെ വാഹനം ഓടിച്ച് രക്ഷപ്പെടാൻ യുവാക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങി കൊമ്പഴ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
