
ആൽപ്പാറ റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.
ആൽപ്പാറ റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ പരിധിയിലെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി കൃഷികൾക്ക് അനുയോജ്യമായി മാറ്റുക എന്നതാണ് ലക്ഷ്യം. അസോസിയേഷൻ പ്രസിഡന്റ് ടി.ജെ വർഗീസ്, മുഖ്യരക്ഷാധികാരി ഇ.വി പൗലോസ് എന്നിവർ ചേർന്ന് ആദ്യഘട്ട കൃഷിക്ക് തുടക്കം കുറിച്ചു. സെക്രട്ടറി ബിജി ജോയ്, ട്രഷറർ വിജി സുരേഷ്, വിൽസി ജയ്‌സൺ, ഗീത തിലകൻ, സിനി ഷാജൻ. ഏലിയാമ്മ പൗലോസ്, ഗ്രേസി ജോഷ്വാ, മിൽന വിനേഷ്, സനിൽകുമാർ, അജി വർഗീസ്, ഹമീദ് കെ എച്ച്, ജോയി, എൻ.ജി വിനേഷ് എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

