
ആദരവ് 2025; ബെസ്റ്റ് ടീച്ചർ അവാർഡ് ചൂണ്ടൽ എൽ. ഐ. ജി. എച്ച്. എസ് പ്രധാന അധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്‌സിന്
കേരള ചരിത്ര കേന്ദ്രം സംഘടനയുടെ ആദരവ് 2025 ബെസ്റ്റ് ടീച്ചർ അവാർഡിന് ചൂണ്ടൽ എൽ. ഐ. ജി. എച്ച്. എസ് പ്രധാന അധ്യാപിക സി. മരിയ ഗ്രെയ്‌സ് അർഹയായി . പുരസ്കാര ജേതാവായ സിസ്റ്ററിനെ അനുമോദിക്കുന്ന ചടങ്ങിൽ സെബാസ്റ്റ്യൻ ചൂണ്ടൽ സ്വാഗതം ആശംസിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ അധ്യക്ഷപദം അലങ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും അവാർഡിനർഹയായ സിസ്റ്റർ മരിയ ഗ്രെയ്സിനെ പൊന്നാട അണിയിക്കുകയുംചെയ്തു. ചൂണ്ടൽ പള്ളി വികാരി റവ. ഫാ. ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
എ. വി. വല്ലഭൻ, റവ. ഫാ. വർഗീസ് തിരുത്തിചിറ വി. സി, സി സി ശ്രീകുമാർ, ശ്രീ മുഹമ്മദ് ഷാഫി, നാൻസി ആന്റണി, എൻ എസ് ജിഷ്ണു, ജെയ്സൺ ചാക്കോ, പി. ടി. എ പ്രസിഡന്റ് ബിനിൽ കെ വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതിസന്ധികൾ നിറഞ്ഞ ഇന്നത്തെ അധ്യാപന മേഖലയിൽ തനിക്ക് ലഭിച്ച അവാർഡ് തന്റെ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പി ടി എ ക്കും സമർപ്പിക്കുന്നുവെന്ന് മറുപടി പ്രസംഗത്തിൽ സിസ്റ്റർ മരിയ ഗ്രെയ്‌സ് പറഞ്ഞു. യോഗത്തിൽ വന്നു ചേർന്നവർക്ക് ഫിലിപ്പ് മാറോക്കി നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
