
സെൻ്റ് ആൻറൺ വിദ്യാപീഠം ഹൈസ്കൂളിൽ ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു
വിലങ്ങന്നൂർ സെൻറ് ആൻ്റൺ വിദ്യാപീഠം ഹൈസ്കൂളിൽ കെ .ജി. വിഭാഗം കുട്ടികളുടെ ബിരുദദാനചടങ്ങ് നടത്തി.കെ. ജി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് വെർജീനിയ സ്വാഗതം പറഞ്ഞു.സെൻ്റ് ജോസഫ്സ് ലാറ്റിൻ ചർച്ച് വികാരി ഫാദർ അലക്സ് ഇലഞ്ഞിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ പ്രിയ , പ്രിൻസിപ്പൽ ജെന്നി ജയിംസ് ,ഫാദർ ഷിബിൻ കൂളിയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

തദവസരത്തിൽ, സർവീസിൽ നിന്നും വിരമിക്കുന്ന മോളി ടീച്ചർ ,ആനിയമ്മ എന്നിവരെ മെമെന്റോകൾ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. പ്രസ്തുതപരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങ് കൂടുതൽ വർണ്ണാഭമാക്കി.അധ്യാപകർ ,അനധ്യാപകർ, പി.ടി.എ.അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ.ജി.ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് വെർജീനിയയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
