
അന്തരിച്ച മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായിരുന്ന പി.വി പത്രോസിന്റെ കുടുംബാംഗങ്ങളെ മുൻ കെ.പിസിസി പ്രസിഡന്റ് വി.എം സുധീരൻ സന്ദർശിച്ചു
തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ മുൻനിരയിലേക്ക് ഉയർന്നുവന്ന നേതാവായിരുന്നു പി.വി പത്രോസ് എന്ന് മുൻ കെ.പിസിസി പ്രസിഡന്റ് വി.എം സുധീരൻ അനുസ്മരിച്ചു. മാർച്ച് 3ന് അന്തരിച്ച മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായിരുന്ന പി.വി പത്രോസിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു സുധീരൻ.
കോൺഗ്രസ് നേതാക്കളായ കെ.പി.സി.സി അംഗം ലീലാമ്മ തോമസ്, ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പർ കെ.സി അഭിലാഷ്, കെ.പി ചാക്കോച്ചൻ, ബാബു തോമസ്, ജിഫിൻ ജോയ്, സുശീല രാജൻ, ഷാജി കീരിമുളയിൽ, തോമസ്, പൗലോസ് കോയക്കാടൻ, കുഞ്ഞുമോൻ പൂമറ്റത്തിൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
