
ചേറൂർ സ്വദേശി മന്ത്രി ആർ ബിന്ദുവിന് നേരിട്ട് നൽകിയ അപേക്ഷ സംസ്ഥാന പാതയോരത്ത് ഭക്ഷണമാലിന്യത്തിൽ കണ്ട സംഭവത്തിൽ ഇരിങ്ങാലക്കുട എം എൽ എയും മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നും മാപ്പു പറയണമെന്നും ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് ആവശ്യപ്പെട്ടു. ഗുരുതരമായ കൃത്യവിലോപമാണ് ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് എന്നും . പൊതുജന പരാതി ഇത്രയും വിലയില്ലാതെ ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ആർച്ച അനീഷ് പറഞ്ഞു. ശാരീരിക പരിമിതികളുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റി ലഭിക്കാൻ ഭാര്യയാണ് നിവേദനം നൽകിയത്. മന്ത്രി പങ്കെടുത്ത പരിപാടിയിലെ മാലിന്യങ്ങൾ ചേർപ്പിൽ വഴിയോരത്ത് നിന്നാണ് കണ്ടെത്തിയത്.ഇതിൽ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ ലഭിച്ചത്.
തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയിരുന്നത്. മാലിന്യം തള്ളിയതിന് പതിനായിരം രൂപ ചേർപ്പ് പഞ്ചായത്ത് പിഴ ചുമത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
