
കോഴിക്കോട് വെച്ച് നടന്ന കേരള സ്റ്റേറ്റ് അത് ലറ്റിക്സ് അസോസിയേഷൻ എം.കെ.ജോസഫ് മെമ്മോറിയലിന്റെ നേതൃത്വത്തിൽ 17-ാം മത് കേരള സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്ലറ്റിക്സ് 2022 ചാമ്പ്യൻഷിപ്പിൽ ലോംങ് ജംമ്പ് മീറ്റിൽ 2-ാം സ്ഥാനം കരസ്ഥമാക്കി വഴുക്കുംപാറ സ്വദേശി അശ്വതി.

വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ് രശ്മി ദമ്പതികളുടെ മകളാണ് അശ്വതി. തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അശ്വതി. കേരള ടീമിലേക്ക് യോഗ്യത നേടിയും കേരള ടീമിനെ പ്രതിനിധികരിച്ചും സെപ്തംബർ 9-ാം തിയ്യതി മുതൽ 12-ാം വരെ ആന്ധ്രപ്രദേശിൽ ഗുണ്ടൂരിൽ വെച്ച് നടക്കുന്ന മീറ്റിൽ ലോഗ് ജംബിൽ മത്സരിക്കാനുള്ള യോഗ്യതയും നേടിയിട്ടുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
