
കോരംകുളം ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി
കോരംകുളം ക്ഷേത്രത്തിൽ ദേവിക്ക് പൊങ്കാല സമർപ്പണം നടത്തി. മേൽശാന്തി ശക്തിപ്രസാദ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം പൊങ്കാല അടുപ്പ് കത്തിച്ച് അതിൽ നിന്ന് മറ്റു അടുപുകളിലേക്ക് തീ പകർന്നു പൊങ്കാല നിവേദ്യം തിളച്ച് പൊന്തിയപ്പോൾ ഭക്തജനങ്ങൾ വായ് കുരവയിട്ട് നാമം ജപിച്ചു, മേൽശാന്തി തീർത്ഥം തളിച്ച് പുഷ്പം അർപിച്ചു ഭക്തജനങ്ങൾക്ക് അവിൽ മലർ പഴം എന്നിവ ചേർത്ത് പ്രസാദവും പായസവും നൽകി ചടങ്ങുകൾക്ക് കമ്മറ്റി നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

