
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ 2025-26 ബജറ്റ് അവതരിപ്പിച്ചു
പാണഞ്ചേരി പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ്റ് സാവിത്രിസദാനന്ദൻ അവതരിപ്പിച്ചു. 46.37 കോടി വരവും 44.49 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ലൈഫ് പദ്ധതിക്കായി 6.5 കോടി രൂപ നീക്കിവച്ചു. അതിദരിദ്ര വിഭാഗത്തിൽ പെട്ട 72 കുടുംബങ്ങളുടെ ദാരിദ്ര്യ നിർമാർജനത്തിനും വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് ഒരുക്കുന്നതിനുമാണു ബജറ്റിൽ കൂടുതൽ പണം അനുവദിച്ചിട്ടുള്ളത്. കൃഷി, അനുബന്ധ മേഖല (രണ്ടേകാൽ കോടി) വനിതകൾക്ക് ദാരിദ്ര്യ ലഘൂകരണം (50 ലക്ഷം), തൊഴിലുറപ്പു പദ്ധതി (5കോടി) അങ്കണവാടി, പോഷകാഹാരം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്ക് (10 കോടി) പഞ്ചായത്തിന്റെ ആസ്‌തി വികസനം (5 കോടി), പുതിയ സ്ഥലവും കെട്ടിടവും നിർമിക്കാൻ (70 ലക്ഷം), എൽപി സ്‌കൂളുകളുടെ പ്രഭാത ഭക്ഷണ പരിപാടി (60 ലക്ഷം) എന്നിങ്ങനെ തുകകൾ ബജറ്റിൽ നീക്കി വെച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

