
കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ വുമൺസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 13-ാംമത് അമ്മിണി മെമ്മോറിയലിന്റെ ഭാഗമായി ഓൾ ഇന്ത്യ വുമൺസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കലാ കായിക മേഖലകളിലേക്ക് പുതുതലമുറയെ ആകർഷിപ്പിക്കുന്നതിന് വേണ്ടി കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമി എടുക്കുന്ന അധ്വാനം വലുതാണ് എന്നും ഈ കാലഘട്ടത്തിൽ ലഹരികടിമപ്പെടുകയും വഴിതെറ്റുകയും ചെയ്യുന്ന യുവത്വത്തെ വഴി തിരിച്ചുവിടാൻ ഇത്തരം അക്കാദമികൾക്ക് സാധിക്കുമ്മെന്നും ഉദ്ഘാടന പ്രസംഗത്തിൽ രമ്യ ഹരിദാസ് പറഞ്ഞു. ബാഡ്മിന്റൺ അക്കാദമി രക്ഷാധികാരി കെ.എസ്. മണിവർണ്ണൻ അമ്മ അമ്മിണിയുടെ പതിമൂന്നാമത് അനുസ്മരണ ചടങ്ങിന്റെ ഭാഗമായി ഫോട്ടോയ്ക്ക് മുമ്പിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് .എബിൻസ് വി എ, നിതിഷ് രാജു, ശ്രീരാഗ് മാധവൻ,ബാബു തോമസ്,അനിൽ നാരായണൻ, ബാബു പാണംകുടിയിൽ, എ സി മത്തായി, ബിന്ദു ബിജു, ശ്രീജു സി എസ്, ബിജു ഇടപ്പാറ, സേവിയർ റാഫേൽ, ബയോജ്, അനൂപ് കീർത്തി, കെ വി മണി, സിബി സെബാസ്റ്റ്യൻ, സഞ്ജു തോമസ്, രഞ്ജു വർഗീസ്, ടിബിൻ പി ജോൺ , പ്രിൻസ് കെ എഫ്, നിബിൻ ദേവരാജ് എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ വിജയികളായ അണ്ടർ 19 സ്റ്റേറ്റ് ചാമ്പ്യന്മാരായ മീര എസ് നായർ, കെ അഞ്ജന( തൃശൂർ )
എന്നിവർക്ക് 10000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ
സ്മൃതി വൈപ്പിൻ, അനീന പള്ളുരുത്തി എന്നിവർക്ക് 5000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും കെ എസ് മണിവർണ്ണൻ സമ്മാനിച്ചു.
21 ടീമുകളാണ് മത്സരത്തിൽ ആകെ പങ്കെടുത്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

