
കടൽ മണൽ ഖനനം നടത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം; എ.ഐ ടി.യു.സി ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കടൽ മണൽ ഖനനം പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യമുയർത്തി മത്സ്യ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന പാർലിമെൻ്റ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ ടി.യു.സി ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ പ്രകടനം നടത്തി, പൊതുയോഗം ചേർന്നു. AITUC ജില്ലാ വൈസ് പ്രസിഡന്റ് പി ഡി റെജി ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ജിയോളജിക്കൽ പഠന റിപ്പോർട്ടിൻ്റെ മറവിൽ നടത്താൻ പോകുന്ന കടൽ മണൽ ഖനനം മറ്റൊരു സുനാമിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതി ആഘാതവും നടത്താതെയുള്ള ഖനനം കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കലാണെന്നും അദ്ദേഹം പറഞ്ഞു. പരപ്പയിലെ ഖനനം കേരളത്തിൻ്റെ കടൽ സമ്പത്തിനെ നശിപ്പിക്കും. ഇതിനെതിരെ ബഹുജനപ്രക്ഷോഭം ഉയർന്നു വരണമെന്നും പറഞ്ഞു.LA മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സഖാവ് എംകെ മുരളീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ AITUC മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് എംഇ എൽദോ മുഖ്യപ്രഭാഷണം നടത്തി കിസാൻ സഭ സന്തോഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. വിനേഷ് നന്ദി പറഞ്ഞു. ബിന്നി വർഗീസ്, സേതു താണിക്കുടം, കെ എ സുരേഷ് ചെറുകുന്ന് എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

