January 27, 2026

കാനറ ബാങ്ക് ഓഫീസേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിത ദിനത്തിൽ കസ്തൂർബ വൃദ്ധസദനത്തിലെ അമ്മമാരെ ആദരിച്ചു

Share this News
കാനറ ബാങ്ക് ഓഫീസേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിത ദിനത്തിൽ കസ്തൂർബ വൃദ്ധസദനത്തിലെ അമ്മമാരെ ആദരിച്ചു

ലോക വനിതാദിനത്തോടനുബന്ധിച്ച് കാനറ ബാങ്ക് ഓഫീസേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ CSR  ആക്ടിവിറ്റിയുടെ ഭാഗമായി ഭാരവാഹികളും മറ്റു മെമ്പർമാരും  നെടുപുഴ കസ്തൂർബ വൃദ്ധസദനം  സന്ദർശിച്ചു.ഓഫീസേഴ്സ് അസോസിയേഷൻ റീജിയണൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, അസിസ്റ്റൻറ് റീജണൽ സെക്രട്ടറി റാഫേൽ, ചെയർമാൻ പ്രവീൺ, പ്രസിഡൻറ് ഷെമിൻ , വനിതാ പ്രതിനിധി രശ്മി രവികുമാർ, മറ്റു ഭാരവാഹികളും, തൃശ്ശൂർ വാർഡ് കൗൺസിലർ വിനീഷ് തയ്യലിൻ്റെ നേതൃത്വത്തിൽ ആണ് വൃദ്ധസദനം സന്ദർശിച്ച് അവിടുത്തെ
അന്തേവാസികളായ 25 അമ്മമാർക്ക് സമ്മാനങ്ങൾ നൽകി അവരെ ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!