January 27, 2026

കല്ലിടുക്കിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച്  അപകടം; ഒരു മരണം, ഒരാൾക്ക് പരിക്ക്

Share this News
കല്ലിടുക്കിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്



ദേശീയപാത കല്ലിടുക്കിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. കരൂർ വേലുസ്വാമിപുരം സ്വദേശി  ശക്തിവേൽ (45) ന് സാരമായി പരിക്കേറ്റു. ഇയാളെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2:00 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.
കേടായതിനെ തുടർന്ന് ദേശീയപാതയിൽ കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി വന്ന് ഇടിച്ചു കയറിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!