
ആശ വർക്കർമാർക്ക് ഐക്യദാർഢ്യം; ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ സംഘടിപ്പിച്ചു.
ആശാ വർക്കർമാരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പലം ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ കൂട്ട ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം കെ സി അഭിലാഷ് കൂട്ട ധർണ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മുൻനിര പോരാളികളാണ് ആശാവർക്കർമാർ. സമാനതകളില്ലാത്ത സേവനമാണ് അവർ സമൂഹത്തിനായി ചെയ്യുന്നത്.
2005-ൽ ഈ പദ്ധതി അവതരിപ്പിക്കുമ്പോൾ വളണ്ടിയർമാരായി പരീക്ഷണാടിസ്ഥാനത്തിലാണ് അവരെ നിയമിച്ചത്. എന്നാൽ, വിജയകരമായി 20 വർഷം ഈ പദ്ധതി പൂർത്തിയാക്കിയ നിലയ്ക്ക് ആശ വർക്കർമാരെ ജീവനക്കാരായി കണക്കാക്കുന്നത് പരിഗണിക്കണം. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകുന്ന കാര്യം കേന്ദ്രവും സംസ്ഥാനവും ചേർന്ന് തീരുമാനിക്കണം.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഓണറേറിയമാണ് നൽകി വരുന്നത്. അത് ഏകീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമം വേണം. പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കണം എന്നും
എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു ആശാവർക്കർമാർക്ക് ദിവസവേതനം 700 രൂപയാക്കി ഉയർത്തുമെന്ന് അതുവരെ നിറവേറ്റാൻ സിപിഎം സർക്കാർ തയ്യാറായില്ല എന്നും അഭിലാഷ് ആരോപിച്ചു. ഐഎൻടിയുസി ഒല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ പി ചാക്കോച്ചൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് റെജി പാണം കുടിയിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിജു, മണ്ഡലം പ്രസിഡന്റ് ഫസിലാ നിഷാദ്, പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുര്യൻ, സി എസ് ശ്രീജു, ബ്ലെസ്സൺ വര്ഗീസ്, ബിജു ഇടപ്പാറ, എ സി മത്തായി , പ്രിൻസ് കെ എഫ്, തങ്കായി കുര്യൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ആശാ വർക്കേഴ്സിന് സ്ഥിരം നിയമനം നൽകുക
ജോലിഭാരം കുറയ്ക്കുക
പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
