
മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.
പട്ടിക്കാട് സെന്ററിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായിരുന്നു. പട്ടിക്കാട് സെന്റർ മുതൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയും, പട്ടിക്കാട് ഹൈവേ പരിസരവും വൃത്തിയാക്കി. അസി. സെക്രട്ടറി സുമേഷ് പി.ആർ., പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രജിത, ഹരിത കേരള മിഷൻ പ്രതിനിധി ദേവി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സെക്രട്ടറി ജോൺ പി.ആർ.,വാർഡ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായിരുന്നു.
ഇതൊരു തുടർ പ്രവർത്തനമാണെന്നും മാലിന്യമുക്ത പാണഞ്ചേരിക്കായി എല്ലാവരും ഇതിൽ പങ്കു ചേരണമെന്നും പ്രസിഡൻറ് ആഹ്വാനം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


