March 14, 2026

ഭദ്രദീപം വയോജനക്ലബ്ബിന്റെ വാർഷിക പൊതുയോഗം ചേർന്നു

Share this News
ഭദ്രദീപം വയോജനക്ലബ്ബിന്റെ വാർഷിക പൊതുയോഗം ചേർന്നു



പട്ടിക്കാട് ചാണോത്ത് ഭദ്രദീപം വയോജനക്ലബ്ബിന്റെ 12-ാംമത് വാർഷിക പൊതുയോഗം ചേർന്നു. ക്ലബ്ബ് പ്രസിഡന്റ് വി.വി കരുണാകരൻ അധ്യക്ഷത വഹിച്ചു. പീച്ചി പോലീസ് എസ്.ഐ ആനന്ദ് യോഗം ഉദ്ഘാടനം ചെയ്തു. വയോജനക്ലബ്ബ് കോഡിനേറ്റർ സോമൻ കൊളപ്പാറ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ക്ലബ്ബ് സെക്രട്ടറി എം.വി ബാഹുലേയൻ, അങ്കണവാടി ടീച്ചർ ഷൈനി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!