
വീടുകൾ കയറി സാധനങ്ങൾ മോഷ്ടിച്ചു; നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം വൻ അന്യസംസ്ഥാനത്ത് നിന്ന് വൻ സംഘം വിവിധ ഭാഗങ്ങിലായി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞിരുന്നു.
ഇന്ന് കൊമ്പഴ ഭാഗത്ത് വിവിധ വീടുകളിൽ കയറി പാത്രങ്ങളും വസ്ത്രങ്ങളും കാണുന്ന സാധനങ്ങളും എടുത്ത് കൊണ്ടു പോവാൻ തുടങ്ങിയപ്പോഴാണ് നാട്ടുക്കാർ ഇവരെ പോലീസിനെ വിളിച്ച് ഏൽപ്പിച്ചത്. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപത്ത് തമ്പടിച്ച് എന്നും കാലത്ത് ബസിലും വിവിധ വാഹനങ്ങളിലുമായി പല പ്രദേശത്തേക്ക് പോയി വീടുകൾ കയറി കാണുന്നതെല്ലാം എടുത്ത് കൊണ്ടു പോകലാണ് പ്രധാന പരിപാടി. വാണിയമ്പാറ നിവാസികൾ ആശങ്കയിലാണ് ഇത് വാണിയംപാറയിലെ മാത്രം പ്രശ്നമല്ല ഇവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

