March 14, 2026

പാണഞ്ചേരി മണ്ഡലം മഹിള കോൺഗ്രസിൻറെ നേതൃത്വത്തിൽ  വനിതാദിനത്തിൽ  മുൻകാല പ്രവർത്തകരെയും പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു

Share this News
പാണഞ്ചേരി മണ്ഡലം മഹിള കോൺഗ്രസിൻറെ നേതൃത്വത്തിൽ  വനിതാദിനത്തിൽ  മുൻകാല പ്രവർത്തകരെയും പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു


15 വർഷക്കാലത്തിലേറെയായി ജനപ്രതിനിധിയായും പൊതുപ്രവർത്തകയായും രാഷ്ട്രീയ പ്രവർത്തകയായും പ്രവർത്തിച്ചുവരുന്ന പാണഞ്ചേരിയിലെ ഏക വനിതാ യുഡിഎഫ് മെമ്പറായ സുശീല രാജനേയും കെഎസ്‌യു മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പ്രവർത്തിച്ച് മഹിള കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകയായിരുന്ന ഭവാനി രാജനെയും
മഹിളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകയും ഒരു ചിരി മറു ചിരി ബംബർ ചിരി താരവും ആയ മേരി ചാണ്ടി കാടാപുരത്തിനെയും ആദരിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിർമല, മുൻ പ്രിസിഡന്റ് ലീലാമ്മതോമസ് എന്നിവർ ചേർന്നു ആദരവു നടത്തി. മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രിസിഡന്റ്മാരായ ബിന്ദുകുമരൻ, ഷീന ചന്ദ്രൻ, സ്മിത മുരളി, സുശീല രാജൻ, ബീന മുതലായവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!