
ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിലെ അമ്പതോളം പേരടങ്ങിയ വനിതകളുടെ സംഘം തൃശൂരിൽ സെക്കൻഡ് ഷോ സിനിമ കണ്ടു. മുൻ വർഷങ്ങളിൽ വനിതാ ദിനത്തിന്റെ ഭാഗമായി ‘രാത്രി ഞങ്ങൾക്കും സ്വന്തം’ എന്ന മുദ്രാവാക്യമുയർത്തി ‘രാത്രി നടത്തം’ എന്ന പരിപാടി നടത്താറുണ്ടായിരുന്നു. എന്നാൽ ഈ വർഷം സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് സ്ത്രീകളെ സെക്കൻഡ് ഷോ സിനിമയ്ക്ക് കൊണ്ടു പോകുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകൾക്ക് സർക്കുലർ അയച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വനിതകളുടെ സംഘം തൃശൂർ രാഗം തിയറ്ററിൽ സെക്കൻഡ് ഷോ സിനിമ കണ്ടത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ നേതൃത്വം നൽകി. ഐസിഡിഎസ് സൂപ്പർവൈസർ ജിനു, ഫെലിസിറ്റേറ്റർ നീതു, പഞ്ചായത്ത് മെമ്പർ ഷൈലജ വിജയകുമാർ എന്നിവരും പങ്കെടുത്തു. ഒരുമിച്ചുള്ള യാത്രയും സിനിമ ആസ്വാദിക്കാൻ കഴിഞ്ഞതും അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് വനിതകൾ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
