March 15, 2026

തെക്കുംപാടം എൻ. എസ്. എസ് കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ കരയോഗ കുടുംബത്തിലെ മുതിർന്ന വനിതയെ ലോക വനിതാ ദിനത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു

Share this News
തെക്കുംപാടം എൻ. എസ്. എസ് കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ കരയോഗ കുടുംബത്തിലെ മുതിർന്ന വനിതയെ ലോക വനിതാ ദിനത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു

ലോക വനിതാ ദിനത്തിൽ തെക്കുംപാടം എൻ. എസ്. എസ് കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ കരയോഗ കുടുംബത്തിലെ മുതിർന്ന വനിതയും മാതൃക ജീവിതത്തിന് ഉടമയുമായ ചക്കോത്ത്  ബാലകൃഷ്ണൻ നായർ ഭാര്യ ലീലമ്മയെ അവരുടെ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡൻ്റ് മിനി രാജ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, സി.ബി. മോഹൻദാസ്, സി.രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു, സെക്രട്ടറി മിനി രാജൻ സ്വാഗതവും ട്രഷറർ ജ്യോതി രമേശൻനന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!