March 15, 2026

ഒരപ്പൻപാറയിൽ ദൃശ്യ കുടുംബശ്രീ  വനിതാദിനം ആഘോഷിച്ചു

Share this News
ഒരപ്പൻപാറയിൽ ദൃശ്യ കുടുംബശ്രീ വനിതാദിനം ആഘോഷിച്ചു

പതിനാറാം വാർഡിൽ ഒരപ്പൻപാറയിൽ ദൃശ്യ കുടുംബശ്രീ  വനിതാദിനം ആഘോഷിച്ചു. ദൃശ്യ കുടുംബശ്രീയിലെ ഏറ്റവും മുതിർന്ന അംഗമായ മേരി സ്കറിയ കുഴിയാമറ്റത്തിലിനെ പ്രസിഡന്റ് പ്രീത വിശ്വപ്രകാശ് പൊന്നാട അണിയിച്ചു.തുടർന്ന് പ്രീത അധ്യക്ഷ പ്രസംഗം നടത്തി. സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ ഓർമ്മകളുമായാണ് ഓരോ വനിതാദിനവും കടന്ന് വരുന്നതെന്നുംലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്ക് തുല്യാവകാശം, തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും നിർണായകമാണെന്നും ഒരു സ്ത്രീ ആയതിൽ താൻ അഭിമാനിക്കുന്നു എന്നും പ്രീത കൂട്ടിച്ചേർത്തു. ചടങ്ങിൽ ദൃശ്യ കുടുംബശ്രീയിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!